Sorry, you need to enable JavaScript to visit this website.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ 20 ഓളം സൈനികരുടെ ജീവനെടുത്തത് ഒരു ടെന്റ് തര്‍ക്കം

ന്യൂദല്‍ഹി- തിങ്കളാഴ്ച ലഡാക്കിലെ ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിലേക്ക് നയിച്ചത് ഒരു ടെന്റ് നീക്കുന്നത് സംബന്ധിച്ച തര്‍ക്കമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുനാളുകളായി അതിര്‍ത്തിയില്‍ പുകയുന്ന സംഘര്‍ഷം പരസ്പരമുള്ള ഏറ്റുമുട്ടലിലേക്കും നിരവധി സൈനികരുടെ മരണത്തിലേക്കുമാണ് നയിച്ചത്. എന്‍ഡിടിവിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ജൂണ്‍ 15ന് ഗാല്‍വന്‍ നദിയുടെ താഴ്‌വരയില്‍ 15000 അടി ഉയരത്തില്‍ ഉണ്ടായിരുന്ന ടെന്റ് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ സൈനികര്‍ ശ്രമിക്കുകയായിരുന്നു. ജൂണ്‍ ആറിന് ഇരുരാജ്യങ്ങളുടെയും ലെഫ്റ്റന്റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം കൂടാരം നീക്കം ചെയ്യാന്‍ ചൈന സമ്മതിക്കുകയും ചെയ്തിരുന്നു. ഇരു സേനകളും സമാധാനം ഉറപ്പാക്കാനായി തര്‍ക്ക പ്രദേശത്ത് നിന്ന് പിന്മാറാനാണ് സമ്മതിച്ചിരുന്നത്.

എന്നാല്‍ ഇത് അനുസരിച്ച് ടെന്റ് നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ കേണല്‍ ബിഎല്‍ സന്തോഷ് ബാബുവിനെ ചൈനീസ് സൈനികര്‍ ആക്രമിച്ചതാണ് ഏറ്റുമുട്ടലിലേക്ക് എത്തിച്ചത്. ബാറ്റണുകളും വടികളും കൊണ്ടാണ് പരസ്പരം ആക്രമിച്ചത്. ചില സൈനികര്‍ ഗാല്‍വാന്‍ നദിയില്‍ വീണതായും ആറ് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നുവെങ്കിലും വെടിവെപ്പുണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

Latest News