ന്യൂദൽഹി- കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള പ്രവാസികൾക്ക് മാത്രം വന്ദേഭാരത് വിമാനത്തിലും ടിക്കറ്റ് അനുവദിച്ചാൽ മതിയെന്ന തീരുമാനം മാറ്റിയില്ലെങ്കിൽ കേരളത്തിലേക്കുള്ള വിമാന സർവീസ് നിർത്തിവെക്കണ്ടി വരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വന്ദേഭാരത് അട്ടിമറിക്കാനുള്ള നീക്കമാണ് കേരളം നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം ആരോപിച്ചു. നേരത്തെ ചാർട്ടേഡ് വിമാനത്തിൽ മാത്രമായിരുന്നു കോവിഡ് സർട്ടിഫിക്കറ്റ് കേരളം നിർബന്ധമാക്കിയിരുന്നത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
എന്നാൽ പുതിയ തീരുമാനപ്രകാരം കേരളത്തിലേക്ക് വരുന്ന ഓരോ പ്രവാസികളും കോവിഡ് നെഗറ്റീവ് ഉള്ളവരായിരിക്കണം. ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് മാത്രം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കയിപ്പോഴും കനത്ത എതിർപ്പ് ഉയർന്നിരുന്നു. അതിനിടെയാണ് വന്ദേഭാരത് വിമാനത്തിലും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രത്തിന്റെ വിമർശനം വന്നത്.