ന്യൂദല്‍ഹി- വിവിധ മേഖലകളില്‍നിന്ന് പ്രതിഷേധം ഉയരുമ്പോഴും രാജ്യത്ത് ഇന്ധന വിലവര്‍ധന തുടരുന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു.
പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്.
11 ദിവസംകൊണ്ട് പെട്രോളിന് ആറു രൂപ മൂന്ന് പൈസയും ഡീസലിന് ആറു രൂപ എട്ടു പൈസയുമാണ് കൂട്ടിയത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 82 ദിവസം നിര്‍ത്തിവെച്ചിരുന്ന വില പുതുക്കലാണ് ഇപ്പോള്‍ തുടരുന്നത്.
ഇന്ധന വിലയുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു.