Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ഒമ്പത് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്‌പൈവെയര്‍ ഇ-മെയില്‍ ക്യാമ്പയിന്‍: ആനംസ്റ്റി ഇന്റര്‍നാഷനല്‍

ന്യൂദല്‍ഹി- ഇന്ത്യയിലെ ഒന്‍പത് മനുഷ്യാവകാശ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ വേണ്ടി സ്‌പൈവെയര്‍ ഇ-മെയില്‍ ക്യാമ്പയിന്‍ നടക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷനലും ഇന്റര്‍നെറ്റ് വാച്ച്‌ഡോഗ് സിറ്റിസണ്‍ ലാബും. രണ്ട് ഏജന്‍സികളുടെയും അന്വേഷണത്തിലാണ് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളും ആശയവിനിമയങ്ങളും നിരീക്ഷിക്കാന്‍ ഏകോപിപ്പിച്ച സ്‌പൈവെയര്‍ ക്യാമ്പയിനുകള്‍ നടക്കുന്നതായി കണ്ടെത്തിയത്.

ഭീമ കൊറെഗാവ് സംഭവത്തില്‍ പോലിസ് കുറ്റം ചുമത്തിയ മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ഈ ഒന്‍പത് പേരില്‍ ഏഴ് പേരും ആവശ്യപ്പെട്ടിരുന്നു.മാലിഷ്യസ് ലിങ്കുകള്‍ അടങ്ങിയ ഇ-മെയിലുകളാണ് ഇവര്‍ക്ക് അയച്ചിരിക്കുന്നത്. ഈ ലിങ്കുകള്‍ ക്ലിക്ക് ചെയ്തിരുന്നുവെങ്കില്‍ വാണിജ്യപരമായി നിര്‍മിച്ച വിന്‍ഡഡോസ് സ്‌പൈവെയരുകള്‍ ഇവരുടെ മെയില്‍ അക്കൗണ്ടിലും വിന്‍ഡോസുള്ള കമ്പ്യൂട്ടറുകളിലും വിന്യസിക്കുമായിരുന്നു. ഇത് കമ്പ്യൂട്ടറിന്റെയും ഇമെയിലിന്റെയും പ്രവര്‍ത്തനവും ആശയവിനിമയവും നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും.

ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്ന് ആനംസ്റ്റി റിപ്പോര്‍ട്ട് പറയുന്നു.എന്നാല്‍ ഇതിന് പുറകില്‍ ആരാണെന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നിഹാല്‍സിങ് ബി റാത്തോഡ്,ദിഗ്രി പ്രസാദ് ചൗഹാന്‍,യുഗ് മോഹിത് ചൗധരി,രാഗിണി അഹൂജ,പാര്‍ത്ഥസാരഥി റോയ്,പി.കെ വിജയന്‍,അഡ്വ.ശാലിനി ഗേര,ഇഷ ഗണ്ടേല്‍വാല്‍ എന്നിവര്‍ക്കാണ് സ്‌പൈവെയര്‍ ആക്രമണം നേരിടേണ്ടി വന്നത്.
 

Latest News