ന്യൂദല്‍ഹി- ദല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനിനെ പനിയും ശ്വാസതടസ്സവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനക്കായി ഇദ്ദേഹത്തിന്‍റെ സ്രവം അയച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും പങ്കെടുത്ത യോഗത്തില്‍ ഇദ്ദേഹവും സംബന്ധിച്ചിരുന്നു. തലസ്ഥാനത്തെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രയില്‍ പ്രവേശിപ്പിച്ച കാര്യം 55 കാരനായ എ.എ.പി നേതാവ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ആരോഗ്യം പരിഗണിക്കാതെയാണ് 24 മണിക്കൂറും സേവനമനുഷ്ടിച്ചതെന്നും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ട്വീറ്റിനു മറുപടി നല്‍കി.