മുംബൈ- വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം വരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ നവവധു അടക്കം 63 പേര്‍ ക്വാറന്റീനില്‍ പോയി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. മൂന്ന് ദിവസം മുമ്പാണ് 22 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് വധുവും കല്യാണത്തില്‍ പങ്കെടുത്ത മറ്റ് 63 പേരും ക്വാറന്റീനില്‍ പോകാന്‍ ആധികൃതര്‍ നിര്‍ദേശം നല്‍കിയത്.
നവവരന്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണെന്ന് ജവഹര്‍ തഹസില്‍ദാര്‍ ഷിന്‍ഡെ അറിയിച്ചു. പരിശോധനയ്ക്കിടെയാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. വിവാഹത്തിന് മുന്‍പ് ഇയാള്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവായിരുന്നു. വിവാഹശേഷം നടത്തിയ പരിശോധനാഫലത്തിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.