ന്യൂദൽഹി- രാജ്യത്ത് പെട്രോൾ, ഡീസല്‍ വിലവർധനക്ക് അവസാനമായില്ല. തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു.
ചൊവ്വാഴ്ച പെട്രോൾ ലിറ്ററിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് വർധിപ്പിച്ചത്. തിങ്കളാഴ്ച എണ്ണ കമ്പനികൾ പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസലിന് 23 പൈസയും കൂട്ടിയിരുന്നു.
ഇതോടെ 10 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 5.48 രൂപയും ഡീസലിന് 5.51രൂപയുമാണ് വർധിച്ചത്.
കോവിഡ് ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ നിർത്തിവെച്ചിരുന്ന ഇന്ധന വില വർധന 82 ദിവസത്തെ ഇടവേളക്കു ശേഷം ജൂൺ ഏഴുമുതലാണ് വീണ്ടും ആരംഭിച്ചത്. .