അര്‍ബുദ ചികിത്സയ്ക്കായി ബ്രിട്ടനില്‍ നിന്ന്  എയര്‍ ആംബുലന്‍സില്‍ കേരളത്തിലെത്തിയ യുവാവ് മരിച്ചു

കോഴിക്കോട്-കോവിഡ്  വ്യാപനത്തെ തുടര്‍ന്ന് അര്‍ബുദ ചികിത്സക്കായി ബ്രിട്ടനില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കേരളത്തിലെത്തിച്ച യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി പ്രസാദ് ദാസ് ആണ് മരിച്ചത്. കോവിഡ് വ്യാപനത്തിന് പിന്നാലെ പ്രസാദിന്റെ ബ്രിട്ടനിലെ ചികിത്സ മുടങ്ങിയതോടെയാണ് ഇയാളെ കേരളത്തിലേക്ക് എത്തിച്ചത്. ഏപ്രില്‍ 24 നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ പ്രസാദ് കോഴിക്കോട് എത്തുന്നത്. തുടര്‍ന്ന് രണ്ടുമാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 

Latest News