ന്യൂദൽഹി- പാക്കിസ്ഥാനിൽ കാണാതായ രണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഐ.എസ്.ഐ കസ്റ്റഡിയിൽ എന്ന് സൂചന. ഇന്ത്യൻ സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിനിടെ, വിദേശകാര്യമന്ത്രാലയം ഇന്ത്യയിലെ പാക് അംബാസിഡറെ വിളിച്ചുവരുത്തി.
രാവിലെ എട്ട് മണി മുതൽ ഇവർ എവിടെയാണെന്നതിനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.മെയ് 31ന് രണ്ട് പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ ചാര പ്രവൃത്തിക്ക് കസ്റ്റഡിയിലെടുത്ത ശേഷം തിരിച്ചയച്ചിരുന്നു.