ജിദ്ദ- കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു. കോട്ടക്കൽ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിഞ്ചേരി അബ്ദുൽ മനാഫ് (29) ആണ് മരിച്ചത്.
അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തികളാഴ്ച പുലർച്ചെയാണ് മരിച്ചത്.
അഞ്ച് വർഷമായി പ്രവാസിയായ മനാഫിന് വാഹനത്തിൽ പച്ചക്കറി വിൽപ്പനയായിരുന്നു ജോലി. പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: സുഹറ.
കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമ നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ ജലീൽ ഒഴുകൂർ, മുഹമ്മദ്കുട്ടി പാണ്ടിക്കാട്, അഷ്‌റഫ് ചുക്കൻ എന്നിവർ രംഗത്തുണ്ട്.