അബുദാബി- ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി കമ്പനി സ്ഥാപിക്കാന്‍ യു.എ.ഇ മന്ത്രിസഭാ യോഗതീരുമാനം. യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.
ഇത് ദേശീയ തലത്തില്‍ ഉള്ള ഒരു കമ്പനിയായിരിക്കുമെന്നും സര്‍ക്കാര്‍ വിഭാഗങ്ങളിലെ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ഈ കമ്പനി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തിന്റെ ഡിജിറ്റല്‍ ഇക്കണോമി വളര്‍ച്ചയുടെ പാതയിലാണ്. അത് കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.