ലഖ്‌നൗ- സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നേടിയ അധ്യാപകര്‍ സമര്‍പ്പിച്ച രേഖകളും സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.
ഒരേസമയം 25 സ്‌കൂളുകളില്‍ അധ്യാപികയായി തട്ടിപ്പുനടത്തി ഒരു കോടി രൂപ സമ്പാദിച്ച അധ്യാപിക അറസ്റ്റിലായ സംഭവമാണ് പുതിയ നിര്‍ദേശത്തിനു കാരണം. അനാമിക ശുക്ലയെന്ന അധ്യാപികയാണ് വന്‍ തട്ടിപ്പ് നടത്തിയത്. 13 മാസത്തോളം അനാമിക ശുക്ല 25 സ്‌കൂളുകളില്‍ ജോലി ചെയ്തതായി രേഖ ഉണ്ടാക്കിയിരുന്നു.