പോര്‍ച്ചുഗല്‍ ഒഴികെ യൂറോപ്യന്‍ അതിര്‍ത്തി തുറക്കാനൊരുങ്ങി സ്‌പെയിന്‍

മഡ്രീഡ്- കോവിഡ് പശ്ചാത്തലത്തില്‍ അടച്ച അതിര്‍ത്തികള്‍ നേരത്തെ തുറക്കാനൊരുങ്ങി സ്‌പെയിന്‍.

പോര്‍ച്ചുഗല്‍ ഒഴികെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അതിര്‍ത്തി ജൂണ്‍ 21 മുതല്‍ തുറക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചസ് പറഞ്ഞു. പോര്‍ച്ചുഗലിലേക്കുള്ള കര അതിര്‍ത്തി അടച്ചത് ജൂലൈ ഒന്നു വരെ തുടരും.

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ജൂലൈ ഒന്നുമുതല്‍ പുനരാരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതാണ് നേരത്തെയാക്കുന്നതെന്ന് രാജ്യത്തോട് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

Latest News