ന്യൂദല്‍ഹി- രാജ്യത്ത് തുടര്‍ച്ചയായി എട്ടാം ദിവസവും പെട്രാള്‍, ഡീസല്‍ വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസലിന് 64 പൈസുയമാണ് എട്ടാം ദിവസം വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായുള്ള നിരക്ക് പുതുക്കലിലൂടെ എട്ട് ദിവസത്തിനിടെ പെട്രോളിന് 4.52 രൂപയും ഡീസലിന് 4.64 രൂപയുമാണ് വര്‍ധിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ 82 ദിവസം നിര്‍ത്തിവെച്ച നിരക്ക് വര്‍ധനയാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.