തിരുവനന്തപുരം- ഇനി മുതല്‍ കേരള സര്‍ക്കാര്‍ ജോലികള്‍ക്ക് ആധാര്‍ നിര്‍ബന്ധം. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരു മാസത്തിനകം അവരുടെ പിഎസ്‌സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇക്കാര്യം നിയമന അധികാരികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു വര്‍ഷം മുമ്പാണ് ആധാറിനെ തിരിച്ചറിയല്‍ രേഖയായി പിഎസ്‌സി അംഗീകരിച്ചത്.
ജോലിയില്‍ പ്രവേശിച്ചവര്‍ സര്‍വീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഎസ് സിയിലെ പ്രൊഫൈലുമായി ആധാര്‍ ബന്ധിപ്പിക്കുകയും വേണം.ആള്‍മാറാട്ടവും തൊഴില്‍തട്ടിപ്പും തടയാനാണ് പിഎസ്‌സിയുടെ ഒറ്റത്തവണ പരിശോധന,നിയമ പരിശോധന,ഓണ്‍ലൈന്‍ പരീക്ഷകള്‍,ഇന്റര്‍വ്യു എന്നിവ നടത്താന്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയലും നടത്തുന്നുണ്ട്.