Sorry, you need to enable JavaScript to visit this website.

രാജ്യം സാമ്പത്തിക ദുരന്തത്തിൽ-യശ്വന്ത് സിൻഹ

ന്യൂദൽഹി- രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണെന്നും നോട്ടുനിരോധനം സാമ്പത്തിക ദുരന്തമായിരുന്നുവെന്നും ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ ധനകാര്യമന്ത്രിയുമായ യശ്വന്ത് സിൻഹ. ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് സിൻഹ ഇക്കാര്യം പറഞ്ഞത്. 
ലേഖനത്തിലെ വാദങ്ങൾ പിന്നീട് എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലും യശ്വന്ത് സിൻഹ ആവർത്തിച്ചു. രാജ്യം ഭരണസ്തംഭനത്തിലാണ്. നിതിൻ ഗഡ്കരി ഒഴിച്ച് ഒരു മന്ത്രിമാരും കാര്യമായി പ്രവർത്തിക്കുന്നില്ല. ഭരണസ്തംഭനം ഒഴിവാക്കണമെന്ന ചിന്തയും ആർക്കുമില്ല. 84-കാരനായ യശ്വന്ത് സിൻഹ പറഞ്ഞു. സിൻഹയുടെ മകൻ ജയന്ത് സിൻഹ കേന്ദ്ര മ്ന്ത്രിസഭയിൽ അംഗമാണ്. 
ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട യശ്വന്ത് സിൻഹ, ധനകാര്യ മന്ത്രി നിതിൻ ഗഡ്കരിയെ പുകഴ്ത്താനും മറന്നില്ല. ദാരിദ്ര്യം ഏറ്റവും അടുത്തുനിന്നു കണ്ടുവെന്നാണ് മോഡി പറഞ്ഞത്. മോഡിയുടെ അനുഭവം എല്ലാവർക്കും നൽകാനാണ് ജെയ്്റ്റ്‌ലി ശ്രമിക്കുന്നത്. 
കഴിഞ്ഞ ഇരുപത് വർഷത്തിനിടെ രാജ്യത്തിന്റെ സ്വകാര്യനിക്ഷേപം കുറഞ്ഞു. വ്യാവസായിക ഉൽപാദനവും താഴ്ന്നു. ജി.എസ്.ടി നടപ്പാക്കിയതിലെ താളപ്പിഴകൾ എല്ലാം താറുമാറാക്കിയെന്നും സിൻഹ കുറ്റപ്പെടുത്തി. ഒക്ടോബർ മുതലായിരുന്നു ജി.എസ്.ടി നടപ്പാക്കേണ്ടിയിരുന്നത്.  എന്നാൽ തിരക്കുപിടിച്ച് ജൂലൈയിൽ തന്നെ നടപ്പാക്കി. 

2019-ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി സാമ്പത്തിക മേഖലയെ ശരിയായ പാതയിലേക്ക് നയിക്കാനാകില്ലെന്നും സിൻഹ കുറ്റപ്പെടുത്തി. 
ജി.എസ്.ടി നടപ്പാക്കിയതിനെ തുടർന്ന് ഒട്ടേറെ ചെറുകിട സംരംഭങ്ങളാണ് തകർന്നത്. പാർട്ടിയിലെ പലർക്കും ഇക്കാര്യത്തിൽ മോഡി വിരുദ്ധ അഭിപ്രായമാണുള്ളത്. എന്നാൽ, കാര്യങ്ങൾ വിളിച്ചുപറയാൻ പലർക്കും ഭയമാണ്. പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നില്ല.
നിലവിൽ പുറത്തുവന്നതിനേക്കാൾ കുറവാണ് ജി.ജി.പി. സാങ്കേതിക കാരണങ്ങളാലാണ് ജി.ഡി.പി താഴ്ന്നത് എന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വാദത്തെയും യശ്വന്ത് സിൻഹ എതിർത്തു. 


 

Latest News