ചെന്നൈ- ടിക്‌ടോക് വീഡിയോ ഭ്രാന്ത് ഒരു ജീവന്‍ കൂടിയെടുത്തു. വീഡിയോക്കായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന എസ്. വെട്രിവേലാണ് (22) മരിച്ചത്. ഹൊസൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം. യുവാവും ഒപ്പമുള്ളവരും മദ്യലഹരിയിലായിരുന്നു. തടാകത്തില്‍ മീന്‍പിടിക്കുന്നതിനിടെ വെട്രിവേല്‍ ഉള്‍പ്പെടെയുള്ളവര്‍, മീന്‍ വിഴുങ്ങുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ടിക്‌ടോക്കിലിടാന്‍ തീരുമാനിക്കുകയായിരുന്നുവത്രെ. ജീവനുള്ള മീന്‍ വിഴുങ്ങിയ വെട്രിവേല്‍ ഗുരുതരനിലയിലായി.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.