Sorry, you need to enable JavaScript to visit this website.

കോവിഡിന് ചെറുക്കാന്‍ ഹോമിയോപ്പതി ആയുര്‍വേദ മരുന്നുകള്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ- കോവിഡ് -19 നെതിരെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഹോമിയോപ്പതി,ആയുര്‍വേദ ,യൂനാനി മരുന്നുകള്‍ ഉപയോഗിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി.ഹോമിയോപ്പതി മരുന്നായ ആര്‍സെനിക് ആല്‍ബം 30, ആയുര്‍വേദ,യൂനാനി മരുന്നുകളായ അഗസ്ത്യ ഹരിതകി,ആയുഷ് 64 പോലുള്ള മരുന്നുകളും എള്ളെണ്ണയും  ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്.ഗ്രാമപ്രദേശങ്ങളിലുള്ള അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവരെ തിരിച്ചറിഞ്ഞ് അര്‍സെനിക് അല്‍ബം 30 നല്‍കാനും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ കോവിഡ് 19 നെതിരെ അര്‍സെനിക് അല്‍ബം 30 ഫലപ്രാപ്തി അളക്കുന്നതിന് ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചിരുന്നു. ദല്‍ഹി,മുംബൈ,കൊല്‍ക്കത്ത,സൂററ്റ്,ഹൈദരാബാദ്,മച്ചിലിപ്പണം എന്നിവിടങ്ങളില്‍ ട്രയല്‍ നടത്താന്‍ സെന്റര്‍  കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി അനുമതി തേടി.

അതേസമയം കോവിഡിനെ ചെറുക്കാന്‍ ആര്‍സെനികം അല്‍ബം 30ന് സാധിക്കുമെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ക്കാണ് ഈ മരുന്ന് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശങ്കയുണ്ടെന്നും ഒരുവിഭാഗം ഹോമിയോപ്പതി ഡോക്ടര്‍മാര്‍ അറിയിച്ചു.
 

Latest News