Sorry, you need to enable JavaScript to visit this website.

ഏഴാം ദിവസവും തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധന

ന്യൂദല്‍ഹി- ഇന്ത്യയില്‍ തുടര്‍ച്ചയായി ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 59 പൈസയും ഡീസലിന് 58 പൈസയുമാണ് കൂട്ടിയത്. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വില പുതുക്കലിന്റെ ക്ഷീണം തീര്‍ക്കുകയാണ് റീട്ടെയില്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നതിലൂടെ എണ്ണ കമ്പനികള്‍ ചെയ്യുന്നത്.
ദല്‍ഹിയില്‍ പെട്രോള്‍ വില 75.16 രൂപയായും ഡീസല്‍ വില 74.57 രൂപയായുമാണ് വര്‍ധിപ്പിച്ചത്. പ്രാദേശിക വില്‍പന നികുതിയും മൂല്യവര്‍ധിത നികുതിയുമുള്ളതിനാല്‍ സംസ്ഥാനങ്ങളില്‍ വില വ്യത്യാസമുണ്ടാകും. ഏഴ് ദിവസത്തെ വര്‍ധനയിലൂടെ പെട്രോളിന് 3.90 രൂപയും ഡീസലിന് നാല് രൂപയുമാണ് കൂടിയത്.  പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിനുശേഷമാണ് മാര്‍ച്ച് മധ്യത്തില്‍ നിരക്ക് വര്‍ധന മരവിപ്പിച്ചിരുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണ കമ്പനികള്‍ എക്‌സൈസ് തീരുവ ഉപഭോക്താക്കളിലേക്ക് നല്‍കാതെ റീട്ടെയില്‍ നിരക്ക് വര്‍ധനയില്‍ ഉള്‍പ്പെടുത്തുകയാണ്. അന്താരാഷ്ട്ര വിപണയില്‍ എണ്ണ വിലയിലുണ്ടായ ഇടിവ് ഇതുകാരണം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നില്ല.

 

Latest News