കുല്‍ഗാം- ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്ന് രാവിലെ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് രണ്ട് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനക്ക് ലഭിച്ച വ്യക്തമായ വിവരത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
എന്നാല്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ ആരാണെന്നോ ഏതാണ് സംഘടനയെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. രഹസ്യാന്വേഷണ വിവരങ്ങള്‍ അടിസ്ഥാനമാക്കി സൈന്യവും പോലിസും സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. കഴിഞ്ഞ ഒരാഴ്ച്ചയായി കശ്മീര്‍ മേഖലയില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ ഹിസ്ബുള്‍ കമാന്റര്‍ അടക്കം പതിനാറ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു.