ബെംഗളൂരു- മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടകയില്‍നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭ സെക്രട്ടറി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യമായാണ് ഖാര്‍ഗെ രാജ്യസഭാംഗമാകുന്നത്.
1996ല്‍ രാജ്യസഭാംഗം ആയിരുന്ന ദേവെഗൗഡ ഇത്തവണ കോണ്‍ഗ്രസ് പിന്തുണയോടെയാണ് രാജ്യസഭയിലേക്കു പോകുന്നത്. ഖാര്‍ഗെ കല്‍ബുര്‍ഗിയില്‍നിന്നും ദേവഗൗഡ തുംകൂര്‍ മണ്ഡലത്തില്‍നിന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളോട് പരാജയപ്പെട്ടിരുന്നു.
ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥികളായ അശോക് ഗസ്തിയും ഹിരന്ന കടാഡിയും കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ 19ന് നടക്കേണ്ട വോട്ടെടുപ്പ് ഒഴിവായി.