കോഴിക്കോട്- സിഎംപി ജനറല്‍ സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍ (66) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. പാര്‍ട്ടിപരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കരള്‍രോഗത്തിന് ചികില്‍സയിലായിരുന്നു . മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി.