ന്യൂദൽഹി- ഇന്ത്യയിൽ ജനാധിപത്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും നശിപ്പിക്കുകയാണെന്ന് കോൺഗ്രസ്. രാജ്യം കോവിഡിനെതിരെ പൊരുതുമ്പോഴും ജനാധിപത്യത്തെ കുതിരക്കച്ചവടത്തിലൂടെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ആരോപിച്ചു. കോവിഡ് പ്രതിരോധത്തിന് വേണ്ടി സർക്കാർ ശ്രമിക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ സർക്കാറിനെ ബി.ജെ.പി താഴെയിറക്കിയതെനനും കോൺഗ്രസ് ആരോപിച്ചു. രാജസ്ഥാനിലും കോൺഗ്രസ് സർക്കാറിനെ താഴെയിറക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നു.