Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മതസ്വാതന്ത്ര്യം അളക്കാന്‍ അമേരിക്കക്ക് അവകാശമില്ലെന്ന് ഇന്ത്യ

ന്യൂദല്‍ഹി- രാജ്യാന്തര മതസ്വാതന്ത്ര്യം സംബന്ധിച്ച യു.എസ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് വിസ നിഷേധിച്ചതിന് ന്യായീകരണവുമായി ഇന്ത്യ.  മതസ്വാതന്ത്ര്യം വിലയിരുത്തുന്നതിനാണ് സമിതി ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത്.
വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യവും വിവേചനവും സംബന്ധിച്ച റിപ്പോര്‍ട്ട് അമേരിക്ക പുറത്തുവിട്ടതിനു പിന്നാലെയാണ്  യു.എസ് കമ്മീഷന് ഇന്ത്യ വിസ നിഷേധിച്ച കാര്യവും വിവാദമായിരിക്കുന്നത്.

ആള്‍ക്കൂട്ട ആക്രമണങ്ങളും പൗരത്വ ഭേദഗതി നിയമവുമടക്കം ഇന്ത്യയിലെ സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നതാണ് യു.എസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.


ഇന്ത്യയിലെ മതവിവേചനം; ആള്‍ക്കൂട്ട കൊലകളും സി.എ.എയും ചൂണ്ടിക്കാട്ടി യു.എസ് റിപ്പോര്‍ട്ട്


ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെ കുറിച്ച് വിവരമില്ലാത്ത യു.എസ് സമിതയുടെ സര്‍വേകള്‍ ഇന്ത്യ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2014 മുതല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് രാജ്യത്ത് മുസ്്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചതെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.

 

Latest News