കോഴിക്കോട്- ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ മരിച്ചപ്പോൾ ഫെയ്സ്ബുക്കിൽ ടി.പി ചന്ദ്രശേഖരന്റെ ചിത്രം പങ്കുവെച്ച് ടി.പിയുടെ ഭാര്യ കെ.കെ രമ. എന്റെ സഖാവേ എന്ന ഒറ്റവാചകം മാത്രമാണ് കെ.കെ രമ ആ ചിത്രത്തോടൊപ്പം എഴുതിയത്. ചിത്രം പങ്കുവെച്ച് ഏതാനും നിമിഷത്തിനകം തന്നെ പോസ്റ്റ് വൈറലായി. നൂറുകണക്കിന് കമന്റുകളാണ് ചിത്രത്തിന് താഴെ പോസ്റ്റ് ചെയ്യപ്പെട്ടത്.