Sorry, you need to enable JavaScript to visit this website.

ജമ്മുകശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു; പൂഞ്ച് ജില്ലയില്‍ ആക്രമണം

ജമ്മു- ജമ്മുകശ്മീരില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഏറ്റവുമൊടുവില്‍ ഇന്ന് രാത്രി 7.45 ന് പൂഞ്ച് ജില്ലയിലെ മങ്കോട്ട സെക്ടറിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.ഇന്ത്യന്‍ സൈന്യം തിരിച്ചടി ആരംഭിച്ചിട്ടുണ്ട്. അതേസമയം അതിര്‍ത്തികളിലെ വിവിധ ഭാഗങ്ങളില്‍ വെടിനിര്‍ത്തല്‍ ലംഘനത്തിന് ഇന്നലെ മുതലാണ് പാക് സൈന്യം തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാവിലെ 7.30ന് നൗഷേരയില്‍  ചെറിയ തോതിലുള്ള തോക്കുകളുപയോഗിച്ച് വെടിവെക്കുകയും മോട്ടാര്‍ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് രാത്രിയോടെ പൂഞ്ച് ജില്ലയിലെ ബാലകോട്ടെ സെക്ടറിലും സമാനരീതിയിലുള്ള ആക്രമണം അരങ്ങേറി.

ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും പൂഞ്ചില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം  തിരിച്ചടിക്കുന്നതായാണ് വിവരം.അതേസമയം ജമ്മുകശ്മീരിലെ ബുദ്ഗാം ജില്ലയിലെ പത്താന്‍പോറയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്.
 

Latest News