Sorry, you need to enable JavaScript to visit this website.

സംവരണം ആരുടെ മൗലികാവകാശമെന്ന് സുപ്രീം കോടതി; സുപ്രധാന നിരീക്ഷണം

ന്യൂദല്‍ഹി- സംവരണം മൗലികാവകാശമല്ലെന്നു സുപ്രീംകോടതി. തമിഴ്‌നാട് മെഡിക്കല്‍ കോളജിലെ മറ്റു പിന്നോക്ക വിഭാഗക്കാരുടെ സംവരണവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

ആര്‍ക്കും തന്നെ സംവരണം മൗലികാവകശാമായി  ഉന്നയിക്കാനാകില്ലെന്ന് ജസ്റ്റീസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംവരണ ക്വാട്ട നിഷേധിക്കുന്നത് ഏതെങ്കിലും തരത്തില്‍ പെട്ട ഭരണഘടന അവകാശ ലംഘനമായി വ്യാഖ്യാനിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

    ഒബിസി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യാതെ മൗലികാവകാശ ലംഘനം നടത്തിയെന്നാരോപിച്ചാണ് സിപിഐ, ഡിഎംകെ എന്നീ കക്ഷികള്‍ സംയുക്തമായി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. മെഡിക്കല്‍, ഡെന്റല്‍ വിദ്യാഭ്യാസത്തിന് ഒബിസി വിഭാഗത്തിന് 50 ശതമാനം സീറ്റുകള്‍ സംവരണാടിസ്ഥാനത്തില്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുുന്നു. ഒബിസി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് സീറ്റു നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംവരണം ഉറപ്പാക്കുന്നത് വരെ നീറ്റിന്റെ കീഴിലുള്ള കൗണ്‍സിലിംഗ് നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.
    എന്നാല്‍, ആരുടെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത്തരമൊരു വിഷയത്തില്‍ വിഭിന്ന രാഷ്ട്രീയ കക്ഷികള്‍ ഒന്ന് ചേര്‍ന്ന് കോടതിയില്‍ എത്തിയതിനെ കോടതി അഭിനന്ദിച്ചു. എന്നാല്‍, 32-ാം വകുപ്പ് പ്രകാരമുള്ള നിയമപരിരക്ഷ മൗലികാവകാശങ്ങള്‍ക്ക് മാത്രമേ ലഭിക്കൂ. ഹരജിയില്‍ പറയുന്ന സംവരണ നിഷേധം തമിഴ്‌നാട്ടിലെ സംവരണ നിയമങ്ങളുടെ ലംഘനമാണെന്നും അതിനാല്‍  മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

 

Latest News