ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചുവെങ്കിലും സമൂഹ വ്യാപന ഘട്ടത്തില്‍ എത്തിയിട്ടില്ലെന്ന് ഐ.സി.എം.ആര്‍.
വലിയ രാജ്യമായ ഇന്ത്യയിലെ ചെറിയ ജില്ലകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് കോവിഡ് വ്യാപ്തിയുളളത്. നഗരപ്രദേശങ്ങളില്‍ ഒരു ശതമാനത്തില്‍ അല്‍പം കൂടുതലും കണ്ടെയിന്‍മെന്റ് സോണുകളില്‍ അതില്‍ കൂടുതലും വ്യാപ്തിയുണ്ട്.
എന്നാല്‍ ഇന്ത്യ കോവിഡ് സമൂഹ വ്യാപനത്തിലെത്തിയിട്ടില്ലെന്ന് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.