ട്രിച്ചി- പലഹാരമെന്ന് കരുതി സ്‌ഫോടകവസ്തു കടിച്ച ആറു വയസ്സുകാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ തൊട്ടിയത്താണ് സംഭവം. മീന്‍ പിടിക്കാനായി സൂക്ഷിച്ചിരുന്ന ജെലാറ്റിന്‍ സ്റ്റിക്കാണ് വിഷ്ണു ദേവ് എന്ന കുട്ടി കടിച്ചത്.
പിതാവ് ഭൂപതിയും സഹോദരന്‍ ഗംഗാധരനും കാവേരി നദിയില്‍ തോട്ട പൊട്ടിച്ച് മീന്‍ പിടിക്കാറുണ്ട്.
ജെലാറ്റിന്‍ പൊട്ടിത്തെറിച്ച് മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപ്രയിലേക്ക് കൊണ്ടുംപോകുംവഴിയാണ് മരിച്ചത്.
ക്വാറിയില്‍ ജോലി ചെയ്യുന്ന സെല്‍വകുമാര്‍ എന്നയാളില്‍നിന്നാണ് ഗംഗാധരന്‍ കൂട്ടുകാരന്‍ മോഹന്‍ രാജിനോടൊപ്പം ചെന്ന് മൂന്ന് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ വാങ്ങിയിരുന്നു. സ്‌ഫോടക വസ്തുനിയമം അനുസരിച്ച് നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.