ന്യൂദല്‍ഹി- രാജ്യത്ത് തുടര്‍ച്ചയായി അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന.
ലിറ്ററിന് 60 പൈസ തോതിലാണ് അഞ്ചാം ദിവസം വര്‍ധിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച നിരക്ക് പുതുക്കല്‍ 82 ദിവസത്തിനുശേഷമാണ് ആരംഭിച്ചത്.
ദല്‍ഹിയില്‍ അഞ്ച് ദിവസത്തിനിടെ പെട്രോള്‍ നിരക്ക് ലിറ്ററിന് 2.74 രൂപയും ഡീസല്‍ നിരക്ക് 2.83 രൂപയുമാണ് വർധിച്ചത്.