ഡോഡോമ- താന്‍സാനിയ കോവിഡ് മുക്തമായെന്നും പ്രാര്‍ഥനകളുടെ ഫലമാണിതെന്നും താന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗുഫൂലി അവകാശപ്പെട്ടു.
കഴിഞ്ഞ ആറാഴ്ചയായി താന്‍സാനിയയില്‍ കോവിഡ് രോഗികളുടെ എണ്ണം അപ്‌ഡേറ്റ് ചെയ്യുന്നില്ല. 509 കോവിഡ് കേസുകളാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കിഴക്കനാഫ്രിക്കന്‍ രാജ്യം അപകടത്തിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷവും അയല്‍രാജ്യങ്ങളും പറയുന്നു.
ദൈവിക ശക്തിയാല്‍ കൊറോണയെ രാജ്യത്തുനിന്ന് ഇല്ലാതാക്കിയെന്നും ഇപ്പോള്‍ കോവിഡ് മുക്തമാണെന്നും പ്രസിഡന്റ് പറഞ്ഞു.