Sorry, you need to enable JavaScript to visit this website.

രണ്ട് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഖന്ദ്വ ജില്ലയിലെ കോടതി അടച്ചു

ഭോപാല്‍- മധ്യപ്രദേശില്‍ രണ്ട് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതെ തുടര്‍ന്ന് മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയിലെ കോടതി അടച്ചു.രോഗബാധിതരായ ജഡ്ജിമാരുടെ ചുമതലകള്‍ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ സെഷന്‍സ് ജഡ്ജിയും ഹര്‍സുദ് ചീഫ് മജിസ്‌ട്രേറ്റും നിര്‍വ്വഹിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.ജഡ്ജിമാരും അവരുടെ കുടുംബാംഗങ്ങളും ഒപ്പം 86 ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇവര്‍ താമസിക്കുന്ന കോളനി കൊവിഡ് 19 കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു.ജൂണ്‍ 7 നാണ് ജഡ്ജിക്കും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ ഭോപ്പാലില്‍ ചികിത്സയിലാണ്. രണ്ടാമത്തെ ജഡ്ജിന് കൊവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്. മഹാരാഷ്ട്രയില്‍ നിന്നും ഖന്ദ്വ വഴി ഉത്തര്‍പ്രേദേശിലേക്കും ബീഹാറിലേക്കും തിരിച്ചു പോയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തവരുടെ കൂട്ടത്തില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു.ഖന്ദ്വയില്‍ ഇതുവരെ 271 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേര്‍ മരിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ ആകെ
9600 കോവിഡ് ബാധിതരാണുള്ളത്.400 മരണപ്പെടുകയും ചെയ്തു.
 

Latest News