തൂനിസ്- ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ കയറിയ ബോട്ട് മുങ്ങി 20 പേര്‍ മരിച്ചു. തുനീഷ്യന്‍ തീരത്ത് സാക്‌സിലാണ് ദുരന്തം. 53 പേരുമായി ഇറ്റലിയിലേക്ക് പുറപ്പെട്ട ബോട്ടാണ് ചൊവ്വാഴ്ച മുങ്ങിയതെന്ന് തുനീഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടി തീരസംരക്ഷണ സേന തിരിച്ചില്‍ തുടരുകയാണ്.
തുനീഷ്യയില്‍ കഴിഞ്ഞ വര്‍ഷം ബോട്ട് മുങ്ങി 86 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ മരിച്ചിരുന്നു. ലബിയയില്‍നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ടവരാണ് കഴിഞ്ഞ വര്‍ഷം ദുരന്തത്തിലകപ്പെട്ടത്.