Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികളെയും സ്‌കൂളിലെത്തിക്കാനുള്ള  പദ്ധതി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപേക്ഷിച്ചു

ലണ്ടന്‍-ലോക് ഡൗണിന് ശേഷം ഇംഗ്ലണ്ടിലെ എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികളെയും സ്‌കൂളിലെത്തിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. കാലാവധി അവസാനിക്കുന്നതിനുമുമ്പ് പ്രൈമറി  സ്‌കൂളിലേക്ക് മടങ്ങാനുള്ള പദ്ധതിയാണ് ഉപേക്ഷിച്ചത്. എല്ലാ പ്രൈമറി  വിദ്യാര്‍ത്ഥികള്‍ക്കും വേനല്‍ക്കാല അവധിക്കാലത്തിനു മുമ്പ് നാല് ആഴ്ച സ്‌കൂളില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. സാമൂഹ്യ അകലം പാലിച്ചു വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ക്ലാസ് റൂമുകള്‍ പ്രായോഗികമല്ല. ഇത് ഒരിക്കലും അപ്രായോഗിഗമാണെന്ന് പ്രധാന അധ്യാപകരുടെ നേതാക്കള്‍ വ്യക്തമാക്കി. കൂടാതെ പകുതി രക്ഷിതാക്കളും മക്കളെ സ്‌കൂളിലേക്ക് അയയ്ക്കില്ലെന്ന് തീരുമാനത്തിലുമായിരുന്നു. റിസപ്ഷന്‍, ഇയര്‍ 1, 6 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ മാസം ഒന്നിന് ക്ലാസുകള്‍ പുനരാരംഭിച്ചത്. 15 വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ വരാത്ത ചെറിയ സംഘങ്ങളായാണ് കുട്ടികളെ ക്ലാസുകളില്‍ ഇരുത്തേണ്ടിയിരുന്നത്.വെയില്‍സില്‍ സ്‌കൂള്‍ തുറക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നില്ല. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ആഗസ്റ്റിലാണ് ക്ലാസ് പുനരാരംഭിക്കുന്നത്. ഈ ഘട്ടത്തില്‍ സ്‌കൂള്‍ തുറക്കുന്നത് സുരക്ഷിതമല്ലെന്ന് ചില കൗണ്‍സിലുകള്‍ വ്യക്തമാക്കിയിട്ടുണ്ട് . ഡെര്‍ബിയിലെ ഒരു െ്രെപമറി സ്‌കൂളിലെ ഏഴ് സ്റ്റാഫുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കിയിരുന്നു.
കോവിഡ് 19ന്റെ ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കിയ ഡെര്‍ബി സ്‌കൂളിലെ ജീവനക്കാര്‍ നിലവില്‍ വീടുകളില്‍ വിശ്രമത്തിലാണ്. എസെന്‍ഷ്യല്‍ വര്‍ക്കര്‍മാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ ലോക്ക്ഡൗണ്‍ വേളയിലും തുറന്ന് പ്രവര്‍ത്തിച്ച സ്‌കൂളായിരുന്നു ഡെര്‍ബിയിലെ അര്‍ബോറെടം െ്രെപമറി സ്‌കൂള്‍. ഇവിടുത്തെ ഒരു സ്റ്റാഫിന് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് അയാളുമായി കോണ്‍ടാക്ടിലായ മറ്റ് ചില ജീവനക്കാര്‍, രക്ഷിതാക്കള്‍, കെയറര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരോട് ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് 14 ദിവസത്തെ ഐസൊലേഷന് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് അര്‍ബോറെടം െ്രെപമറി സ്‌കൂള്‍ വക്താവ് വെളിപ്പെടുത്തുന്നത്.
അതിനിടെ, ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകള്‍ സെപ്റ്റംബറിനകം പൂര്‍ണ്ണമായി തുറക്കാന്‍ സാധിച്ചേക്കില്ലെന്ന് മാറ്റ് ഹാന്‍കോക് പറഞ്ഞു. സെപ്റ്റംബറിന് മുന്‍പ് ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകള്‍ തുറക്കില്ലെന്നത് നിലവിലെ പദ്ധതിയുടെ ഭാഗമാണെന്ന് ഹാന്‍കോക് പറഞ്ഞു. എന്നാല്‍ ഇതിന് ശേഷം സുരക്ഷിതമായി സ്‌കൂള്‍ എങ്ങിനെ തുറക്കാമെന്നത് സംബന്ധിച്ച് ഇപ്പോഴും ആലോചിച്ച് വരികയാണെന്ന് അദ്ദേഹം സമ്മതിച്ചു.


 

Latest News