ന്യൂദൽഹി- ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി രാജ സിന്ധ്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും ദൽഹി സാകേതിലെ മാക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യോതിരാദിത്യസിന്ധ്യക്ക് കഴിഞ്ഞ ദിവസം തന്നെ കോവിഡ് ലക്ഷണങ്ങൾ കണ്ടിരുന്നു. എന്നാൽ അമ്മക്ക് ലക്ഷണങ്ങളുണ്ടായിരുന്നില്ല.