ലണ്ടന്‍-ഇന്ത്യയില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം സ്ഥാപിച്ചതില്‍ പ്രമുഖ പങ്കുവഹിച്ച റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ നീക്കാന്‍ ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാമ്പയിന്‍. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയില്‍ സ്ഥാപിച്ച പ്രതിമ നീക്കാന്‍ ആവശ്യപ്പെട്ടാണ് നൂറുകണക്കിന് ആളുകള്‍ ഒപ്പുശേഖരണം നടത്തിയത്.വര്‍ണവിവേചനത്തിന് എതിരായി നടന്ന സമരത്തിനിടെ ബ്രിസ്റ്റോളിലെ അടിമ വ്യാപാരി എഡ്വേര്‍ഡ് കോള്‍സ്റ്റണിന്റെ പ്രതിമ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.
ഇതിന് പിന്നാലെയാണ് ക്ലൈവിന്റെ പ്രതിമ നീക്കാന്‍ ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഒപ്പുശേഖരണവും പരാതിയും നല്‍കിയത്. ഓണ്‍ലൈന്‍ പരാതി പ്രചരണ വെബ്‌സൈറ്റായ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗിലാണ് ഇത്തരമൊരു ക്യാമ്പയിന്‍ നടക്കുന്നത്. നിലവില്‍ 1700 ലധികം പേര്‍ ഇതിലൊപ്പു വെച്ചിട്ടുണ്ട്. ഷ്രോസ്‌ഫൈര്‍ കൗണ്ടി കൗണ്‍സിലിനെ അഭിസംബോധന ചെയ്താണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ ബംഗാള്‍ പ്രസിഡന്‍സിയുടെ ആദ്യ ഗവര്‍ണറായി ക്ലൈവ് സേവനമനുഷ്ഠിച്ചു, 'ക്ലൈവ് ഓഫ് ഇന്ത്യ' എന്ന പദവി നേടി.'ഒരു ജനതയെ നശിപ്പിക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത മനുഷ്യനെ അനുസ്മരിപ്പിക്കുന്ന ഒരു പ്രതിമ സ്ഥാപിച്ചത് കുറ്റകരമായ കാര്യവും ലജ്ജാവഹവുമാണെന്ന് ഓണ്‍ലൈന്‍ പെറ്റീഷനില്‍ പറയുന്നു. ക്ലൈവ് വെടുത്തവന്റെ അപ്രമാതിത്വത്തിന്റെ പ്രതീകമല്ലാതെ മറ്റൊന്നുമല്ല.ബോധപൂര്‍വ്വമോ അല്ലാതെയോ ഷ്രൂസ്‌ബെറി നഗരം ഇത് ആഘോഷിക്കുകയാണെ