Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ജോലി ലഭിയ്ക്കാന്‍ മൂത്ത മകന്‍  അച്ഛനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

കരിംനഗര്‍-സര്‍ക്കാര്‍ ജോലി ലഭിയ്ക്കുന്നതിനായി അച്ഛനെ കഴിത്തുഞെരിച്ച് കൊലപ്പെടുത്തി 25 കാരനായ മകന്‍. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം. അമ്മയുടെയും ഇളയ സഹോദരന്റെയും അനുവാദത്തോടെയായിരുന്നു കൊലപാതകം. സംഭവത്തീല്‍ 25കാരനായ മകനെയും ഇളയ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അമ്മ ഒളിവിലാണ്. മെയ് 26ന് ഉറങ്ങുന്നതിനിടെ 55കാരനായ അച്ഛനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി 25 കാരന്‍ കൊലപ്പെടുത്തുകയായിരുന്നു.ഹൃദയാഘതത്തെ തുടര്‍ന്നാണ് പിതാവ് മരിച്ചത് എന്നാണ് ഇവര്‍ ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരുന്നത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ ശ്വാസംമുട്ടിയാണ് മരണം എന്ന് വ്യക്തമായി. ഇതോടെ 25കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ജോലി ലഭിയ്ക്കുന്നതിനായി അമ്മയുടെയും ഇളയ സഹോദരന്റെയും സമ്മതത്തോടെയാണ് അച്ഛനെ കൊലപ്പെടുത്തിയത് എന്ന് യുവാവ് കുറ്റസമ്മതം നടത്തി.
 

Latest News