ബംഗാളിലും ഓൺലൈൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങി അമിത് ഷാ

കൊൽക്കത്ത- ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓൺലൈൻ വഴി തുടക്കം കുറിച്ച് ബി.ജെ.പി നേതാവ് അമിത് ഷാ. അടുത്ത വർഷം ഏപ്രിലിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണമാണ് നാളെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അമിത് ഷാ നിർവഹിക്കുന്നത്. രാവിലെ 11നാണ് പരിപാടി. ബിഹാറിൽ നടത്തിയ പരിപാടിയിൽ 73 ലക്ഷം പേർ പങ്കെടുത്തുവെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

 

Latest News