മീറത്ത്- ഉത്തര്‍പ്രദേശിലെ മീറത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതിയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഫ്തി ഷെഹ്‌സാദിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഡിസംബര്‍ 20 ന് നടന്ന പ്രതിഷേധത്തിനുശേഷം ഇയാള്‍ ഒളിവിലായരുന്നുവെന്ന് പോലീസ് പറയുന്നു. മുറാദ് നഗറിലെ വീട്ടില്‍ വെച്ചാണ് ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൂടുതല്‍ അന്വേഷണത്തിനായി ഷെഹ്‌സാദിനെ നൗചാണ്ടി പോലീസിന് കൈമാറി. ഷെഹ്‌സാദും സഹായി പര്‍വേസും കലാപത്തിനു പ്രേരിപ്പിച്ചുവെന്നും മീറത്തിലെ ശാസ്ത്രി നഗറില്‍ ഇവര്‍ ആരംഭിച്ച പി.എഫ്.ഐ ഓഫീസില്‍നിന്ന് ബാനറുകളും പോസ്റ്ററുകളും പിടിച്ചെടുത്തിരുന്നുവെന്നും പോലീസ് പറയുന്നു.