ന്യൂദല്‍ഹി-ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ എല്ലാവര്‍ക്കുമായി തുറക്കാനുള്ള ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നീക്കം ദല്‍ഹിയിലെ ജനങ്ങള്‍ക്ക് വലിയ പ്രശ്നവും വെല്ലുവിളിയും സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഒരുപക്ഷേ, രാജ്യത്തിന്റെ മുഴുവന്‍ ഭാഗത്തുനിന്നും വരുന്ന ജനങ്ങളെ സേവിക്കുകയെന്നത് വന്‍ വെല്ലുവിളിയാണ്. അതിന് നമ്മളെ ദൈവം അനുഗ്രഹിക്കട്ടെ.എല്ലാവര്‍ക്കും പരമാവധി ചികിത്സ ലഭ്യമാക്കാന്‍ തങ്ങള്‍ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈനിലിരിക്കെയാണ് അദ്ദേഹം ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
കോവിഡ് വൈറസ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്താണ് പുതിയ ഉത്തരവിറക്കിയത്.ദല്‍ഹിക്ക് കൂടുതല്‍ കിടക്കകള്‍ ആവശ്യമാണെന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ റിസര്‍വ്വ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. ഇതേതുടര്‍ന്നാണ് ലഫ്റ്റന്റ് ഗവര്‍ണര്‍ എഎപി സര്‍ക്കാരിന്റെ രണ്ട് ഉത്തരവുകളും റദ്ദാക്കിയത്.വൈറസ് രോഗിയുടെ ലക്ഷണങ്ങളില്ലാത്ത കേസുകളും ഉയര്‍ന്ന അപകടസാധ്യതയുള്ള സമ്പര്‍ക്കങ്ങളുള്ളവരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പരിശോധന നിയമങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് തലസ്ഥാനത്ത് കോവിഡ് കൂടുതല്‍ വ്യാപിക്കാന്‍ ഇടയാക്കുമെന്നും ഗവര്‍ണര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.
ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഭാഗമാണ് ആരോഗ്യരക്ഷയ്ക്കുള്ള അവകാശമെന്ന് സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ലെഫ്.ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും നഴ്‌സിങ് ഹോമുകളും രോഗികളോട് വിവേചനം കാണിക്കരുതെന്നും അദ്ദേഹം ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.