Sorry, you need to enable JavaScript to visit this website.

എച്ച് ഡി ദേവഗൗഡ രാജ്യസഭാ സ്ഥാനാര്‍ത്ഥി; നാളെ നാമനിര്‍ദേശ പത്രിക നല്‍കും

ബംഗളുരു- മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രത്യേക ആവശ്യാര്‍ത്ഥമാണ് സ്ഥാനാര്‍ത്ഥിയാകുന്നതെന്നാണ് വിവരം. നാളെ അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. എല്ലാവരുടെയും ആഗ്രഹത്തിനൊപ്പം നിന്നതില്‍ താന്‍ നന്ദി പറയുന്നുവെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തു.

87ാം വയസില്‍ അദ്ദേഹം രാജ്യസഭയിലേക്ക് നില്‍ക്കുന്നത് ചെറിയൊരു കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്ന് വിജയവും പരാജയവും നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ് ദേവഗൗഡ.ഉന്നതസ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. 

 ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ദേവഗൗഡയ്ക്ക് പരിപൂര്‍ണ പിന്തുണയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാര്‍ പ്രതികരിച്ചു.അതേസമയം കര്‍ണാടകയില്‍ നിന്ന് വിജയസാധ്യതയുള്ള മറ്റൊരു സീറ്റില്‍ കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മത്സരിക്കുന്നത്. 


 

Latest News