Sorry, you need to enable JavaScript to visit this website.

അരവിന്ദ് കെജിരിവാളിന് പനിയും തൊണ്ടവേദനയും; സ്വയം ക്വാറന്റൈനില്‍ പോയി മുഖ്യമന്ത്രി

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ കോവിഡ് ടെസ്റ്റിന് . പനിയും തൊണ്ടവേദനയെയും തുടര്‍ന്ന് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പോയതിന് പിന്നാലെയാണ് കോവിഡ് ടെസ്റ്റ് നടത്തുമെന്ന് അറിയിച്ചത്.ഞായറാഴ്ച മുതലുള്ള എല്ലാവിധ പരിപാടികളും യോഗങ്ങളും കെജിരിവാള്‍ റദ്ദാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് ഏറ്റവും അവസാനം പങ്കെടുത്തത്. 

തിങ്കളാഴ്ച മുതല്‍ നഗര-സംസ്ഥാന അതിര്‍ത്തികളും എല്ലാ റെസ്റ്റോറന്റുകളും മാളുകളും ആരാധനാലയങ്ങളും തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. പ്രത്യേക സര്‍ക്കാര്‍ പരിപാടികള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രതിസന്ധി പരിഹരിക്കപ്പെടുന്നതുവരെ നഗരവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
 

Latest News