Sorry, you need to enable JavaScript to visit this website.

കശ്മീരിൽ ഏറ്റുമുട്ടൽ; നാലു ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ- സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടു. കശ്മീലെ ഷോപ്പിയാൻ ജില്ലയിലാണ് സംഭവം. ദക്ഷിണ കശ്മീലിലെ പിൻജോറ മേഖലയിൽ ഇന്ന് രാവിലെ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം ഈ മേഖലയിൽ എത്തിയത്. സൈന്യത്തിന് നേരെ ഭീകരർ വെടിവെപ്പ് നടത്തിയതോടെ സൈന്യം തിരികെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. 24 മണിക്കൂറിനിടെ ഷോപ്പിയാനിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

 

Latest News