മുംബൈ- റോഡില്‍ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും പിറന്നാള്‍ ആഘോഷിച്ച യുവാവ് മുംബൈയില്‍ അറസ്റ്റില്‍. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ച 22 കാരന്‍ ഹമ്മദ് അന്‍സാരിയാണ് ദക്ഷിണ മുംബൈയിലെ നാഗ്പാഡ പോലീസിന്റെ പിടിയിലായത്. ആഘോഷത്തിന്റെ വിഡിയോ വൈറലായതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഹമ്മദ് അന്‍സാരി ജൂണ്‍ ആറിന് അര്‍ധരാത്രിയാണ് മനദന്‍പുരയില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പാലിക്കാതെ കൂട്ടുകാരുമായി ചേര്‍ന്ന് പിറന്നാള്‍ ആഘോഷിച്ചത്. പ്രതിയെ ജാമ്യത്തില്‍ വിട്ടു.