Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 80 ദിവസത്തിനുശേഷം പെട്രോള്‍,ഡീസല്‍ വില വർധിച്ചു

മുംബൈ- ലോക്ഡൗൺ കാലയളവിൽ നിർത്തിെവച്ച പ്രതിദിനവിലനിലവാരം നിശ്ചയിക്കൽ നടപടി എണ്ണക്കമ്പനികൾ പുനരാരംഭിച്ചു.പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികൾ 60 പൈസവീതം വില കൂട്ടി. 83 ദിവസത്തെ ലോക്ഡൗൺ കാലയളവിനുശേഷമാണ് വിലവർധന. മാർച്ച് 16 നാണ് ഒടുവില്‍ വില പുതുക്കിയിരുന്നത്.

പുതുക്കിയ വില നിലവാരം: ദൽഹി: പെട്രോൾ: 71.86 രൂപ, ഡീസൽ: 69.99 രൂപ, മുംബൈ: പെട്രോൾ: 78.91, ഡീസൽ: 68.79, ചെന്നൈ: പെട്രോൾ : 76.07, ഡീസൽ : 68.74., ബെംഗളൂരു: പെട്രോൾ: 74.18, ഡീസൽ: 66.54 രൂപ

Latest News