ന്യൂദല്‍ഹി- പാര്‍ട്ടി കോടതി പരാമര്‍ശം, ജോസഫൈനെതിരെ ദേശീയ വനിതാ കമ്മീഷന്‍
പാര്‍ട്ടി ചിലപ്പോള്‍ കോടതിയും പോലീസ് സ്‌റ്റേഷനുമാണെന്ന വിവാദ പരാമര്‍ശം നടത്തിയ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. വനിതാ കമ്മീഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും, സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടതെന്നും രേഖാ ശര്‍മ്മ പറഞ്ഞു. പീഡനത്തിന് ഇരയായ സ്ത്രീയുടെ സുരക്ഷയ്ക്കും അവര്‍ക്ക് നീതി ഉറപ്പിക്കുന്നതിനുമായി പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കണം. തിരവനന്തപുരത്ത് യുവതിയെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സംസ്ഥാന പോലീസ് മേധാവിയോട് ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
വിവാദപരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ ജോസഫൈന്‍ അര്‍ഹയല്ലെന്നായിരുന്നു പൊതുവായ അഭിപ്രായം.