അഹമ്മദാബാദ്- പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എമാരെ ചെരിപ്പൂരി അടിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍. പണത്തോടുള്ള ആര്‍ത്തി മൂത്ത് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്ന അവര്‍ സാധാരണ ജനങ്ങളെ വഞ്ചിക്കുകയാണ്. ഒരു മാസക്കാലമായി ബിജെപി കുതിരക്കച്ചവടത്തിനുള്ള പരിശ്രമങ്ങളിലാണ്. 150 കോടിവരെ ചെലവഴിക്കുകയാണ്.
ഈ തുകയൊക്കെ വെന്റിലേറ്ററുകള്‍ വാങ്ങാന്‍ ചെലവഴിച്ചിരുന്നെങ്കില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.''തിരഞ്ഞെടുപ്പിന് മുന്നോടിയായി അവര്‍ രാജിവയ്ക്കുന്നത് എന്തുകൊണ്ടാണ്? എല്ലാം അറിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനും നിശബ്ദമാണ്. രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപി ശ്രമിക്കുന്നു. രണ്ട് രാജ്യസഭാ സീറ്റുകള്‍ ഞങ്ങള്‍ തീര്‍ച്ചയായും നേടുമെന്ന്''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരില്‍ 65 ഓളം പേരെ രാജസ്ഥാനിലെയും ഗുജറാത്തിലെയും റിസോര്‍ട്ടുകളിലേക്ക് മാറ്റി.