ഭൂപല്‍പള്ളി-വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ കേസെടുത്തു. തെലങ്കാനയിലെ ഭൂപല്‍പള്ളിയിലാണ് സംഭവം. ഡി.എം.എച്ച്.ഒ ഡോ. എന്‍. ഗോപാല്‍ റാവുവിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് അഡീഷണല്‍ സൂപ്രണ്ട് വി.ശ്രീനിവാസുലു പറഞ്ഞു.