ന്യൂദല്‍ഹി-രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറക്കുമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി രമേഷ് നിശാങ്ക് പൊഖ്‌റിയാല്‍ അറിയിച്ചു. നീണ്ടാലും ഓഗസ്റ്റ് മാസത്തിനുശേഷം എന്തായാലും വിദ്യാലയങ്ങള്‍ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെയാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നത്.
എല്ലാ പരീക്ഷകളുടേയും ഫലങ്ങള്‍ ഓഗസ്റ്റ് 15-നു മുമ്പ് പ്രസിദ്ധീകരിക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ പൂര്‍ത്തിയായതും ഇപ്പോള്‍ നടക്കുന്നതുമായ പരീക്ഷകളുടെ ഫലം പ്രസിദ്ധികരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.