മൂന്ന് മനുഷ്യരെ കൊന്ന കടുവയ്ക്ക് ' ജീവപര്യന്തം ഏകാന്ത തടവ് ' ശിക്ഷ

ഭോപ്പാല്‍- മൂന്ന് മനുഷ്യരെ കൊന്ന കടുവയ്ക്ക് 'ജീവപര്യന്തം തടവ് ശിക്ഷ' വിധിച്ച് അധികൃതര്‍. 2018ല്‍ മഹാരാഷ്ട്രയില്‍ ആളുകളെ കൊന്ന് വാര്‍ത്തകളില്‍ ഇടംനേടിയ കടുവയെ ബാക്കിയുള്ള ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് തടവിടാനാണ് തീരുമാനം. കന്‍ഹ ദേശീയ ഉദ്യാനത്തിലുണ്ടായിരുന്ന കടുവയെ ഭോപ്പാലിലെ വാന്‍ വിഹാറിലേക്ക് മാറ്റാനാണ് തീരുമാനം.

ഇവിടെ ഒരുങ്ങുന്ന അഴികളുള്ള മുറിയിലോ കൂട്ടിലോ  കടുവയെ ബാക്കിയുള്ള കാലംമുഴുവന്‍ ഏകാന്ത തടവിലിടാനാണ് തീരുമാനം. കടുവയ്ക്ക് കാടുകളില്‍ അതിജീവിക്കാന്‍ അവസരം നല്‍കിയിട്ടും അത് വീണ്ടും മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്തിതുടങ്ങിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2019 എന്‍ടിസിഎ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മനുഷ്യജീവിതത്തിന് അപകടകരമാണെന്ന് അധികാരികള്‍ പ്രഖ്യാപിച്ച ജീവിയെ ഒരു കൂട്ടിലോ മുറിയിലോ ഒറ്റയ്ക്ക് പാര്‍പ്പിക്കാം.
 

Latest News